തിരുവമ്പാടി പഞ്ചായത്ത് കേരളോത്സവം: ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

തിരുവമ്പാടി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2026’-ന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം കോസ്മോസിൻ്റെ നേതൃത്വത്തിൽ ആവേശകരമായി നടന്നു.തിരുവമ്പാടി ബ്രസൂക്ക ടർഫിൽ വെച്ച് നടന്ന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി.കെ ശിവൻ, മറിയാമ്മ ബാബു, ബിജു എണ്ണാർമണ്ണിൽ, കോസ്മോസ് ഭാരവാഹികളായ റിയാസ്, ഷൗക്കത്ത്, കുഞ്ഞാപ്പു , ബഷീർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള ടീമുകൾ വാശിയേറിയ മത്സരത്തിൽ പങ്കെടുത്തു.



