LOCAL NEWS

ശ്രാവണ പൂർണിമ – സംസ്കൃതദിനം ആചരിച്ചു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ ശ്രാവണപൂർണിമ – സംസ്കൃത ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പൂർവ്വ അധ്യാപികയും മഞ്ഞു വയൽ വിമല യു.പി. സ്കൂൾ പ്രധാനാധ്യാപികയുമായ ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ് , അധ്യാപകരായ ലസിത ടി.കെ, ക്രിസ്റ്റീന അഗസ്റ്റിൻ, പിന്റോ തോമസ് , സ്കൂൾ ലീഡർ ഐവിൻ റോബി തുടങ്ങിയവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന സംസ്കൃത അസംബ്ലിയിൽ വിദ്യാർത്ഥികൾ സംസ്കൃത പ്രതിജ്‌ഞ , പ്രഭാഷണം , കാവ്യാലാപനം, സംഘഗാനം, കഥാകഥനം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ സംസ്കൃതനാമങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് നടത്തിയ സംസ്കൃത പ്രദർശിനി മികച്ച നിലവാരം പുലർത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com