News

ബി.പി. മൊയ്തീൻ അനുസ്മരണം നടത്തി

മുക്കം : ഇരുവഞ്ഞിപ്പുഴയിലെ തെയ്യത്തുംകടവിൽ തോണി അപകടത്തിൽപ്പെട്ട സഹയാത്രികരെ രക്ഷപ്പെടുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് അകാലത്തിൽ പൊലിഞ്ഞ ബി.പി. മൊയ്തീന്റെ നാല്പതാം ചരമവാർഷികദിനം ആചരിച്ചു.

ബി.പി. മൊയ്തീൻ സേവാമന്ദിറും ബി.പി. മൊയ്തീൻ ലൈബ്രറിയും സേവാമന്ദിർ ഹാളിൽ നടത്തിയ അനുസ്മരണസമ്മേളനം മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു.

മുൻ ചെയർമാൻ വി. കുഞ്ഞൻ അനുസ്മരണപ്രഭാഷണം നടത്തി. ആനന്ദകനകം അധ്യക്ഷയായി.നഗരസഭ കൗൺസിലർ അനിത, അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി, ബി. അലി ഹസ്സൻ, എം. സുകുമാരൻ, എ.വി. സുധാകരൻ, കെ. സുന്ദരൻ, മുക്കം വിജയൻ, ദാമോദരൻ കോഴഞ്ചേരി, ഡോ. ബേബി ഷക്കീല, പ്രഭാകരൻ മുക്കം, എം. അശോകൻ, പി.ടി. വിശ്വനാഥൻ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com