LOCAL NEWSMUKKAM

ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

മുക്കം:ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ മഞ്ചേരിയിൽ നിന്നും മുക്കത്തേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് മുക്കം പോലീസ് നടത്തിയ പരിശോധനയിലാണ് . എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിലെ വലിയപറമ്പിൽ വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

മലപ്പുറം മഞ്ചേരി നൂറുകര സ്വദേശി വട്ടപ്പാറ സക്കരിയ ആണ് മുക്കം പോലീസിന്റെ പിടിയിലായത് ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് ഒരു പാക്കറ്റിൽ 15 ചെറിയ പാക്കറ്റുകളിലായി വലിയ 200 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത് ഇതിനെ മാർക്കറ്റിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.മുക്കത്തും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ,യുവാക്കൾ ,സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് വിൽപ്പന നടത്താനായി എത്തിച്ചതാണ് എന്നാണ് സൂചന എന്ന് പോലീസ് പറഞ്ഞു.മുക്കം പോലീസ് സ്റ്റേഷനിലെ എസ് .ഐ മനോജ് കുമാർ ,എസ് ഐ അർഷിത് ,സീനിയർ പോലീസ് കോൺസ്റ്റബിൾ അനീസ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com