
കോഴിക്കോട് : വെള്ളയിൽ ഹാർബറിന്റെ പുലിമുട്ടിനടുത്ത് കഴിഞ്ഞദിവസം അടിഞ്ഞ തിമിംഗിലത്തെ കടപ്പുറത്ത് മറവുചെയ്തു. മത്സ്യത്തൊഴിലാളികളുടെ ശ്രമഫലമായാണ് 13.5 മീറ്റർ നീളമുള്ള തിമിംഗിലത്തെ കരയ്ക്കെത്തിച്ചത്. സുബോധ്, ഉമേശൻ എന്നീ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശ്രീകൃഷ്ണ ഫൈബർ വള്ളം ഉപയോഗിച്ച് ഇതിനെ കരയ്ക്കെത്തിച്ചത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്യാംചന്ദ് മേൽനോട്ടം നടത്തി.പുലിമുട്ടിനടുത്ത് കല്ലിനിടയിൽ കുടുങ്ങിയ തിമിംഗിലം അഴുകിയനിലയിലായിരുന്നു. 20 ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വെറ്ററിനറി ഡോക്ടർ വി.എസ്. ശ്രീഷ്മയുടെ നേതൃത്വത്തിൽ പരിശോധ നടത്തി. കോർപ്പറേഷൻ അധികൃതർ ഇടപെട്ടാണ് തിമിംഗിലത്തെ ബുധനാഴ്ച രാത്രി പത്ത് മണിയോടെ സംസ്കരിച്ചത്.ഒരുമാസത്തിനിടെ രണ്ട് തിമിംഗിലമാണ് കോഴിക്കോട് കടപ്പുറത്ത് അടിഞ്ഞത്. ചൊവ്വാഴ്ച രാത്രി വഞ്ചിക്കാർ കണ്ടെത്തിയ തിമിംഗിലത്തെ ബുധനാഴ്ച കാലത്താണ് കരയ്ക്കെത്തിച്ചത്



