News

ആരോഗ്യ സെമിനാർ നടത്തി

നെല്ലിപ്പൊയിൽ : വിമല യു.പി സ്കൂൾ മഞ്ഞുവയലിൽ വ്യക്തിത്വവികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും ആരോഗ്യ സെമിനാറും നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഹെഡ്മിസ്ട്രസ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം JHI ഹെലൻ റാണി മേബൽ വിദ്യാർത്ഥികൾക്കുള്ള സെമിനാറും ബോധവൽക്കരണവും നടത്തി. പകർച്ചവ്യാധികളുടെ വ്യാപനത്തേക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. SRG കൺവീനർ അഖില ബാബു, വ്യക്തിത്വവികസന ക്ലബ് കൺവീനർ ജോയ് ജോർജ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com