
കൂടരഞ്ഞി: മുക്കം വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ വരുന്ന മുക്കം മുനിസിപ്പാലിറ്റി, കാരശ്ശേരി, കൊടിയത്തൂർ,കൂടരഞ്ഞി, തിരുവമ്പാടി, ഓമശ്ശേരി പഞ്ചായത്തുകളിൽ നിന്നായി 12000 ത്തിലധികം കുരുന്നു കലാപ്രതിഭകൾ മത്സരാർത്ഥികളായി വരുന്ന മുക്കം ഉപജില്ല കലോത്സവം നവംബർ 9, 13, 14, 15 തീയതികളിലായി കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്സിൽ നടക്കും. 6 പ്രധാന വേദികളും 8 ഉപവേദികളുമാണ് കലോത്സവ കമ്മിറ്റി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. 9 -ാം തീയതി രചനാ മത്സരങ്ങളും എൽ.പി. വിഭാഗത്തിലെ ഏതാനും മത്സരങ്ങളും നടക്കും. പൊലിക രംഗീല, ,ഗസൽ , എറീന, നൂപുരം, ബുസ്താൻ എന്നിവയാണ് പ്രധാന വേദികൾ .നവംബർ 8ാം തീയതി 10:30 ന് കലോത്സവ വിളംബര റാലി നടക്കും. 13-ാം തീയതി 9.30 ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനം തിരുവമ്പാടി എം.എൽ.എ ശ്രീ. ലിന്റോ ജോസഫ് നിർവഹിക്കും………….എന്നിവർ പ്രസംഗിക്കും. 15-ാം തീയതി 5മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷീജ ശശി ഉദ്ഘാടനം ചെയ്യും.മുക്കം മുനിസിപ്പൽ ചെയർമാൻ ശ്രീ പി ടി ബാബു,തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി പുളിക്കാട്ട് എന്നിവർ സമ്മാനദാനം നിർവഹിക്കും.താമരശ്ശേരി രൂപത വിദ്യാഭ്യാസ ഏജൻസി വൈസ് ചെയർമാൻ റവ.ഫാ ജോയ്സ് വയലിൽ മുഖ്യപ്രഭാഷണം നടത്തും.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മോൻ മാവറ, പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ആദർശ് ജോസഫ്, വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, മുക്കം എ.ഇ.ഒ ദീപ്തി ടി, സംഘാടക സമിതി ഭാരവാഹികളായ ബോബി ജോർജ്, സജി ജോൺ, ജോസ് മാവറ തുടങ്ങിയവർ സംബന്ധിച്ചു.



