LOCAL NEWS

കരുതലിൻ വീട് താക്കോൽ ദാനം നടത്തി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ അതിദരിദ്രരുടെ ലിസ്റ്റിൽ പെട്ട ഗുണഭോക്താവിന് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനനിർമ്മാണം പൂർത്തീകരിച്ച് താക്കോൽ ദാനം നടത്തി.കക്കാടം പൊയിൽ മെമ്പർ സീന ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് കരുതലിൻ വീടിന്റെ താക്കോൽ ദാനം നടത്തി. വില്ലേജ് എക്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലിടീച്ചർ നന്ദിയും പറഞ്ഞു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മെമ്പർമാരായ ബാബു മൂട്ടോളി, ബിന്ദുജയൻ , വി.ഇ. ഒ ഷേളിത വി.ടി ഒ എ സോമൻ, മാത്യു പല്ലട്ടു ഷാജി വി കെ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.പഞ്ചായത്തിലെ 81 അതിദാരിദ്ര കുടുംബങ്ങൾക്കുള്ള സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കി കഴിഞ്ഞതായി പ്രസിഡന്റ് പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com