
തിരുവമ്പാടി: തിരുവമ്പാടിയുടെ സ്പന്ദനമായ തലമുറകളുടെ സ്വപ്ന സാക്ഷാത്കാരമായ സേക്രഡ് ഹാർട്ട് യു. പി സ്കൂളിൻ്റെ വാർഷികം മാർച്ച് ഒന്നിന് സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷനായി. യോഗത്തിൽ ഫാ. ജോസഫ് പാലക്കാട്ട് (മാനേജർ, താമരശ്ശേരി കോർപ്പറേറ്റ്) ഉദ്ഘാടനം നടത്തി. യു ഷറഫലി മുഖ്യാതിഥിയായി ആയിരുന്നു.
ബിന്ദു ജോൺസൺ ( തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ്), റംല ചോലക്കൽ (മെമ്പർ), ലിസി മാളിയേക്കൽ (മെമ്പർ), ഷിജു (പി.ടി.എ പ്രസിഡൻ്റ്), വിപിൻ എം സെബാസ്റ്റ്യൻ (പ്രിൻസിപ്പാൾ, സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ), സജി പി തോമസ് (ഹെഡ്മാസ്റ്റർ, സേക്രഡ് ഹാർട്ട് എച്ച്.എസ്) സിസ്റ്റർ ദീപ സി എം ഐ (ഹെഡ്മിസ്ട്രസ്, ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ), ബിൻസി പി (എം.പി.ടി.എ ), ഡാനി തോമസ്, മിറ ക്ലയർ മാരിയറ്റ്, സോഫിയ തോമസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റും, മെമൻ്റോയും വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.



