
തിരുവമ്പാടി: കഴിഞ്ഞദിവസം ദുബായിലെ റാസൽഖൈമയിൽ നിര്യാതനായ തിരുവമ്പാടി അമ്പലപ്പാറ കൊയിലാട്ട് ഖാലിദിന്റെ (56) മയ്യത്ത് ഇന്ന് നാട്ടിലെത്തിക്കും.
രാത്രി 7 മണിക്ക് കരിപ്പൂരിൽ എത്തുന്ന മയ്യത്ത് എട്ടുമണിയോടെ അമ്പലപ്പാറയിലെ കൊയിലാട്ട് വീട്ടിൽ എത്തിക്കും തുടർന്ന് രാത്രി ഒമ്പതുമണിക്ക് താഴെതിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിനു ശേഷം ഖബറടക്കം നടക്കും.
കഴിഞ്ഞ വെള്ളിയാഴ്ച അൽ നഖീൽ മസ്ജിദിൽ ജുമ നമസ്കാരത്തിന് മുൻപ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: അബ്ദുറഹ്മാൻ.
മാതാവ്: ഇമ്പിച്ചി പാത്തുമ്മ.
ഭാര്യ: റസിയ (കരുവമ്പൊയിൽ).
മക്കൾ: ജസ് ല ഖാലിദ്, ജസൽ ഖാലിദ്, ജബ്ന ഖാലിദ്. ജബ.
മരുമക്കൾ: റോഷിക്ക് (കരുവമ്പൊയിൽ), അൻവർ (നെല്ലിക്കാപറമ്പ്), ഹുദാ.
സഹോദരങ്ങൾ: കുഞ്ഞിമോയിൻ, മുഹമ്മദ്.



