LOCAL NEWS

ക്രിസ്മസ് വിപണിയിൽ എൽ.ഇ.ഡി. തരംഗം

തിരുവമ്പാടി:മുളയുടെ കമ്പുകളും വർണപ്പേപ്പറുംകൊണ്ട് നിർമിച്ച നക്ഷത്രങ്ങൾ പോയകാലത്തിന്റെ ഓർമകൾ. ഇപ്പോൾ സ്റ്റാറുകൾ ‘ന്യൂജനാ’യി. അതും എൽ.ഇ.ഡി. മയം.പേപ്പർ സ്റ്റാറുകൾ ഉണ്ടെങ്കിലും എല്ലാവർക്കും താത്പര്യം എൽ.ഇ.ഡി. സ്റ്റാറിനോടാണ്. വ്യത്യസ്ത രൂപത്തിലും വേഗത്തിലും മിന്നിത്തിളങ്ങുന്ന സാധാരണ എൽ.ഇ.ഡി. സ്റ്റാറുകൾക്ക് 200 രൂപയോളമാണ് വില.35-ഓളം ‘പ്രോഗ്രാമുകൾ’ ഉൾക്കൊള്ളിച്ചിട്ടുള്ള എൽ.ഇ.ഡി. സ്റ്റാറുകൾക്ക് 1800 രൂപയാണ് വില. പുതുമയും പുനരുപയോഗവുമാണ് എൽ.ഇ.ഡി. സ്റ്റാറിനെ പേപ്പർ സ്റ്റാറിൽനിന്ന്‌ വ്യത്യസ്തമാക്കുന്നത്. വിവിധ വർണങ്ങളിലുള്ള എൽ.ഇ.ഡി. ബൾബുമാലകൾ, വിവിധയിനം പുൽക്കൂടുകൾ, ക്രിസ്മസ് പാപ്പാമാർ, ക്രിസ്മസ് ട്രീകൾ എന്നിങ്ങനെ അലങ്കാരവസ്തുക്കൾകൊണ്ട് ക്രിസ്മസ് വിപണി മലയോരമേഖലയിലെങ്ങും സജീവമായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com