
തിരുവമ്പാടി:ലീഗൽ മെട്രോളജി താമരശ്ശേരി ഓഫീസ് പരിധിയിൽ വരുന്ന തിരുവമ്പാടി പഞ്ചായത്തിലെ വ്യാപാരികളുടെ അളവു-തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനാ ക്യാമ്പ് നാളെയും മറ്റന്നാളും (ഡിസംബർ 7, 8)ഓമശ്ശേരി റോഡിലെ തിരുവമ്പാടി കുരീകാട്ടിൽ ബിൽഡിംഗിൽ വെച്ച് നടത്തപ്പെടുന്നതാണന്ന് താമരശ്ശേരി ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.



