LOCAL NEWS

തെലങ്കാന ഷൂട്ടർമാർ കോടഞ്ചേരിയിൽ:നാല് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

കോടഞ്ചേരി: കാട്ടുപന്നികളെ പിടിക്കാൻ വീണ്ടും തെലങ്കാന ഷൂട്ടർമാർ വീണ്ടും കോടഞ്ചേരിയിൽ. ആദ്യത്തെ ദിവസം തന്നെ കൃഷി നശിപ്പിക്കുന്ന നാല് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. നവാബ് ഷഫാത്ത് അലി ഖാൻ, പെർവാർ സാന്താജി എന്നിവർ അടങ്ങിയ സംഘമാണ് കോടഞ്ചേരിയിൽ എത്തിയത്. ഇനി രണ്ടു ദിവസം കൂടി ഇവർ മേഖല യിലുണ്ടാകും. അഞ്ചംഗസംഘ ത്തോടൊപ്പം പ്രാദേശിക ഷൂട്ടർമാരയ തങ്കച്ചൻ മൈക്കാവ് , വിൽസൺ ഇടക്കര , സെബാസ്റ്റൻ തെച്ചപ്പാറ , ബബു ജോൺ , റോയ് തുടങ്ങിയ എട്ടംഗസംഘവും വിവിധ പ്രദേശങ്ങളിലെ തിരച്ചിലിന് നേത്യത്വം നൽകി.പരിശീലനം ലഭിച്ച നായകളെയും കാട്ടുപന്നി വേട്ടയ്ക്ക് ഉപയോഗിക്കാൻ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ എത്തിയ തെലങ്കാനസംഘം കൃഷി നശിപ്പിക്കുന്ന പതിനൊന്ന് കാട്ടുപന്നികളെ വകവരുത്തി മടങ്ങിയിരുന്നു. അത്യാധുനിക തോക്കും സെർച്ച് ലൈറ്റുകളോടും കൂടി എത്തുന്ന സംഘത്തിന് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ യജ്ഞത്തിൽ പങ്കാളികളാകാൻ സാധിക്കുന്നുണ്ട്.കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വകവരുത്തിയുള്ള ദീർഘകാല പരിചയവും ഇവർക്ക് മുതൽ കൂട്ടാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com