
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് ബൈക്കിലിടിച്ച് മരിച്ച മൂന്നു വയസ്സുകാരന്റെ ഖബറടക്കം നടത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടിലെത്തിച്ച മയ്യത്ത് വൻ ജനാവലിയോട് കൂടി ചീപ്പനങ്ങോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
അരീക്കോട് കീഴ്പറമ്പ് ഓത്തുപള്ളിപുറായ് കാരങ്ങാടൻ ജസിലിൻ്റെ മകൻ മുഹമ്മദ് ഇബാൻ (3) ആണ് ഇന്നലെ മരിച്ചത്. അരീക്കോട് ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിനുശേഷം നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു.
എൻ്റെ തിരുവമ്പാടി വാർത്താചാനൽ കേന്ദ്ര ഗവൺമെന്റിന്റെ രജിസ്ട്രേഷനോടു കൂടി (Information and Broadcasting Government of India) പ്രവർത്തിക്കുന്ന സ്ഥാപനമാണ്. വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന വാർത്തകളും ചിത്രങ്ങളും അനുമതി ഇല്ലാതെ പകർത്തുന്നത് കോപ്പിറൈറ്റ് ആക്ട് പ്രകാരം കുറ്റകരമാണ്.



