
തിരുവമ്പാടി : തിരുഹൃദയ ഫൊറോന പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷം ഞായറാഴ്ച സമാപിക്കും.രാവിലെ 6.30-ന് വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസഫ് വിലങ്ങുപാറ കാർമികത്വം നൽകി. 10-ന് ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ടോമി കളത്തൂർ കാർമികത്വം വഹിക്കും. 11.30-ന് ലദീഞ്ഞ്, പ്രദക്ഷിണം, 12.15-ന് സമാപനാശീർവാദം, ഊട്ടുനേർച്ച എന്നിവയോടെ തിരുനാളിന് സമാപനമാകും
ശനിയാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസഫ് പൊടിമറ്റത്തിൽ കാർമികത്വം വഹിച്ചു. തുടർന്ന് വയോജനസംഗമം, വിശുദ്ധ കുർബാന എന്നിവ നടന്നു. വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. മാത്യു തൂമുള്ളിൽ കാർമികത്വം വഹിച്ചു.രാത്രി വാദ്യമേളങ്ങൾ, ആകാശവിസ്മയം എന്നിവ നടന്നു. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ടൗൺപ്രദക്ഷിണത്തിന് ഇടവക വികാരി ഫാ. തോമസ് നാഗപറമ്പിൽ, ഫാ. ആൽവിൻ വിലങ്ങുപാറ, ഫാ. റൂബിൻ പൊടിമറ്റം, ഫാ. സെബിൻ തൂമുള്ളിൽ, ഫാ. ക്ലിൻസ് വെട്ടുകല്ലേൽ, ഫാ. മാത്യു മവേലിൽ, ജോൺസൺ പുരയിടം, തോമസ് പുത്തൻപുര, ലിതിൻ മുതുക്കാട്ടുപറമ്പിൽ, സണ്ണി വെള്ളാരംകുന്നേൽ, തോമസ് വലിയപറമ്പിൽ, സണ്ണി പെണ്ണാപറമ്പിൽ, വിപിൻ കടുവത്താഴെ എന്നിവർ നേതൃത്വം നൽകി
• തിരുവമ്പാടിയിൽ ആകാശ വിസ്മയം വീഡിയോ കാണാം



