
മുക്കം: മുക്കം നഗരസഭ ഹരിത കർമ്മ സേനക്ക് ഐസിഐസിഐ ബാങ്ക് നൽകുന്ന ഇലക്ട്രിക്കൽ ഓട്ടോയുടെ താക്കോൽ കൈമാറലും ഫ്ലാഗ് ഓഫും നാളെ രാവിലെ 10 മണിക്ക് മുക്കം ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കും.
മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം നിർവഹിക്കും, മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കറ്റ് ചാന്ദ്നി ഫ്ലാഗ് ഓഫ് നിർവഹിക്കും. ചടങ്ങിൽ പ്രജിത പ്രദീപ് (ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), സജിത്ത് വി എസ് (പ്രോജക്ട് മാനേജർ ഐസിഐസിഐ ഫൗണ്ടേഷൻ), അഭിലാഷ് വൃന്ദാവനം (റീജിയണൽ ഹെഡ് സെയിൽസ് ഗവൺമെന്റ് ബാങ്കിംഗ് ഐസിഐസിഐ ബാങ്ക്), ഫാരിസ് ജംഷാദ് (ബ്രാഞ്ച് മാനേജർ ഐസിഐസിഐ ബാങ്ക് മുക്കം), ജയചന്ദ്രൻ( റീജിയണൽ മാനേജർ ഐസിഐസിഐ ബാങ്ക് ) തുടങ്ങിയവർ സംബന്ധിക്കും.



