
മുങ്ങിമരണ നിവാരണ ദിനം- വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണം
ജില്ലയില്‍ മുങ്ങിമരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന് ലോക മുങ്ങിമരണ നിവാരണ ദിനമായ ജൂലൈ 25ന് തുടക്കം കുറിക്കും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് ബോധവത്ക്കരണം നടപ്പിലാക്കുക.
കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സുകള്‍
കെല്‍ട്രോണില്‍ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ/ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്സ്, വെബ് ആന്‍ഡ് ഫിലിംമേക്കിങ് എന്നീ ഒരു വര്‍ഷ കോഴ്സുകള്‍ക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2301772, 8590605275.
വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ നിന്നുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 60,000 രൂപ മുതല്‍ 4,00,000 രൂപ വരെയാണ് വായ്പാ തുക. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 4 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് പലിശ നിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് (ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം) പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0495 -2767606, 9400068511.
മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ നിയമനം
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും, ബി.എഡും ഉള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 29ന് രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോണ്‍- 0495 2370379.
വാട്ടര്‍ചാര്‍ജ് കുടിശ്ശികക്കാര്‍ക് ആശ്വാസമായി അംനെസ്റ്റി പദ്ധതി
വാട്ടര്‍ അതോറിറ്റിയില്‍ 2021 ജൂണ്‍ 30ന് മുമ്പുള്ള കാലയളവില്‍ കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും കുടിശ്ശിക തുക ഇളവുകളോടെ അടച്ചുതീര്‍ക്കുന്നതിനു അപേക്ഷ നല്‍കാം. 2022 ഓഗസ്റ്റ് 15 വരെയാണ് അപേക്ഷ സ്വീകരിക്കുക. വിഛേദിച്ച കണക്ഷനുകള്‍ 50 ശതമാനം തുക അടച്ചു പുനസ്ഥാപിക്കുന്നതിനും ഗാര്‍ഹിക, ഗാര്‍ഹികേതര കണക്ഷനുകളില്‍ ലീക്കേജ് മൂലമുണ്ടായ അമിത ബില്‍ തുക ഭാഗികമായി ഒഴിവാക്കുന്നതിനും അവസരമുണ്ടാകും. പരിധിയില്‍ കവിഞ്ഞ ഉപയോഗം മൂലം ബി.പി.എല്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍, കാന്‍സര്‍, അവയവമാറ്റം, ഡയാലിസിസ്, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള കുടുംബങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും.
അര്‍ഹരായ ഉപഭോക്താക്കള്‍ ഓഗസ്റ്റ് 15 നു മുമ്പായി ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍/അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് പരാതി നല്‍കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഐ.ടി.ഐ പ്രവേശനം
ഗവ.ഐ.ടി.ഐകളില്‍ 2022 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. വിവിധ മെട്രിക് നോണ്‍-മെട്രിക് ട്രേഡുകളിലേക്കുള്ള പ്രവേശനം ലഭിക്കുന്നതിനായി itiadmissions.kerala.gov.in എന്ന സൈറ്റിലൂടെ അപേക്ഷ നല്‍കാവുന്നതാണ്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2377016.
മത്സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ ധനസഹായം – അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കരിമീന്‍, വരാല്‍ തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിക്കുന്നതിനുളള യൂണിറ്റുകള്‍ ആരംഭിക്കാന്‍ അപേക്ഷകള്‍ ക്ഷണിച്ചു. വെള്ള കടലാസില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ‘മത്സ്യകര്‍ഷക വികസന ഏജന്‍സി, ഫിഷറീസ് കോംപ്ളക്സ്, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട് – 05’ എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 26 വൈകീട്ട് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2381430.
കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വ്വേ പരിശീലന ക്യാമ്പ് തിങ്കളാഴ്ച മുതല്‍
എന്‍.എസ്.ഒ നടത്തുന്ന സാമൂഹിക സാമ്പത്തിക സര്‍വേ ‘ഹൗസ് ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വ്വേ’ യുടെ ത്രിദിന പരിശീലനം കാലിക്കറ്റ് ടവറില്‍ ജൂലൈ 25 തിങ്കളാഴ്ച രാവിലെ 9.30 ന് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ മുന്‍ അംഗവുമായ പി.സി മോഹനന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.ഒ റീജിയണല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ എഫ്, എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് വി, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ എം.ജെ തോമസ്, പി.കെ ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുക്കും. പരിശീലന ക്യാമ്പ് 27ന് സമാപിക്കും.
തീയതി ദീര്‍ഘിപ്പിച്ചു
ഐ.എച്ച്.ആര്‍.ഡി യുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 2022-23 അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്ന് മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട സ്ഥാപനമേധാവിയ്ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
താല്‍ക്കാലിക നിയമനം
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്നില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗവ.ആശാഭവനിലേക്ക് (മെന്‍) ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ്, മള്‍ട്ടി ടാസ്‌ക്ക് കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ്: ഒഴിവ്-1, ഡിപ്ലോമയും, പ്രവൃത്തി പരിചയവും ആവശ്യമാണ്. മള്‍ട്ടി ടാസ്‌ക്ക് കെയര്‍ പ്രൊവൈഡര്‍: ഒഴിവ്-2, പുരുഷന്‍മാര്‍ മാത്രം, എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, കായിക ക്ഷമതയും, രോഗി പരിചരണ ത്തില്‍ മുന്‍ പരിചയവും ആവശ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 30ന് രാവിലെ 10 മണിക്ക് ഗവ. ആശാഭവനില്‍ (മെന്‍) ഹാജരാകേണ്ടതാണ്. ഫോണ്‍-0495 2732454.
എം.ബി.എ സ്‌പോട്ട് അഡ്മിഷൻ
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾ ടൈം) 2022-24 ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 26ന് കോഴിക്കോട് തളി ജങ്ഷനിലുള്ള ഇ.എം.എസ് മെമ്മോറിയൽ കോ- ഓപ്പറേറ്റീവ് ട്രെയിനിങ് കോളജിൽ വച്ച് രാവിലെ 9.30 മുതൽ 12.30 വരെയാണ് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9447002106.
കർഷകർക്ക് പരിശീലന ക്ലാസ്
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 26 ന് വളർത്തുനായ പരിപാലനത്തിലും ജൂലൈ 27 ന് തീറ്റപ്പുൽകൃഷി വിഷയത്തിലും പരിശീലനം നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലയിലെ കർഷകർ ജൂലൈ 25ന് മുമ്പായി പരിശീലന കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 04972 763473.
പ്രവേശന തീയ്യതി ദീർഘിപ്പിച്ചു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിലുള്ള വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയ്യതി ദീർഘിപ്പിച്ചു. അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും www.ihrd.a-c.in വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/ എസ്.ടി- 100 രൂപ) എന്നിവ സഹിതം വടകര മോഡൽ പോളി ടെക്‌നിക്ക് ഓഫീസിൽ ജൂലൈ 30 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0496- 2524920.
ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയുടെ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് എന്നീ കോഴ്സുകൾക്ക് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 25 വയസ്സാണ് പ്രായപരിധി. എസ്.സി /എസ്.ടി വിഭാഗങ്ങൾക്ക് സീറ്റ് സംവരണവും വയസിളവുമുണ്ട്. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.sihmkerala.com എന്ന വെബ്സൈറ്റിലും. കോഴിക്കോട് വരക്കൽ ബീച്ചിനടുത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഓഫീസിലും ലഭിക്കും. അപേക്ഷാ ഫീസ്: 400 രൂപ (എസ്.സി /എസ്.ടി- 200 രൂപ). അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 12. കൂടുതൽ വിവരങ്ങൾക്ക് 8943446791, 0495- 2385861.
ഇംഗ്ലീഷ് അധ്യാപക അഭിമുഖം
മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള താത്കാലിക ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ജൂലൈ 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 27 ലേക്ക് മാറ്റി. ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ ഹാജരാവേണ്ടതാണ്. യോഗ്യത ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്. കൂടുതൽ വിവരങ്ങൾക്ക് 0495- 2370714
ക്വട്ടേഷൻ ക്ഷണിച്ചു
കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനു കീഴിലെ കോഴിക്കോട്/ വയനാട് ഡിവിഷനിൽ പുതിയങ്ങാടി- പുറക്കാട്ടിരി- അണ്ടിക്കോട്- അത്തോളി- ഉള്ളിയേരി റോഡിൽ കുഴിയടക്കൽ, പ്രീ മൺസൂൺ പ്രവൃത്തികൾ എന്നിവ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 29ന് മൂന്ന് മണിവരെ സ്വീകരിക്കും. ക്വട്ടേഷൻ സമർപ്പിക്കേണ്ട ഓഫീസ്: എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം, കേരള റോഡ് ഫണ്ട് ബോർഡ്- പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ, എ-16, വൃന്ദാവൻ കോളനി, കോഴിക്കോട്. കൂടുതൽ വിവരങ്ങൾക്ക്: 0495- 2992620.



