
തിരുവമ്പാടി: ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടംനേടിയ താരം പി.എൻ. നൗഫലിന് തിരുവമ്പാടിയിൽ ആവേശകരമായ സ്വീകരണം നൽകി. തിരുവമ്പാടി ഗ്രാമപഞ്ചായത്തും കോസ്മോസ് ക്ലബ്ബും സംയുക്തമായാണ് താരത്തിന് സ്വീകരണം സംഘടിപ്പിച്ചത്.തിരുവമ്പാടി ഹാരിസൺ തിയേറ്ററിൽ നടന്ന പൊതുസമ്മേളനം സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിലെ നേട്ടത്തിന് പി.എൻ. നൗഫലിനെ സി.കെ. കാസിം എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, മനോജ് വാഴപ്പറമ്പിൽ, മുഹമ്മദ് വട്ടപറമ്പിൽ, സോണി മണ്ഡപത്തിൽ, പി.ടി. ഹാരിസ്, ഫ്രാൻസിസ് കൊട്ടാരത്തിൽ, ബഷീർ ചാലിൽ, ജോഷി ജോയി, റിയാസ് പറത്തോടി, നിയാസ് പുളളിയിൽ, ഷൗക്കത്തലി കൊള്ളളത്തിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.



