LOCAL NEWSMUKKAMNews

കോ-ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്‌ടേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം

മുക്കം: നിക്ഷേപ വായ്പാ പിരിവുകാരുടെ തൊഴില്‍ സ്ഥിരത, സംരക്ഷണം, വേതന സുരക്ഷ, പ്രമോഷൻ, വിരമിക്കലടക്കം ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് നിലവിലുള്ള ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്‌ടേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

25 ഉം 40 ഉം വർഷത്തിലധികം സേവനമുണ്ടായിട്ടും മിനിമം വേതനമോ ഇതര വിഭാഗത്തിനുള്ള പരിരക്ഷയോ ആനുകൂല്യങ്ങളോ ഈ വിഭാഗത്തിനില്ല. പെൻഷൻ പദ്ധതിയില്‍ ഇതര ജീവനക്കാരുടെ കാര്യത്തിലുണ്ടായ അതേ പരിഗണന നിക്ഷേപവായ്പാ പിരിവുകാരുടെ കാര്യത്തിലും സ്വീകരിക്കണമെന്നും വെട്ടിക്കുറച്ച ക്ഷേമ പെൻഷൻ ഇൻസന്‍റിവ് പുനഃസ്ഥാപിക്കുകയും വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി യു.വിജയ പ്രകാശ് (പ്രസിഡന്‍റ്), പി. രാധാകൃഷ്ണൻ (ജനറല്‍ സെക്രട്ടറി), ഷൗക്കത്ത് അത്തോളി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com