KODIYATHOORLOCAL NEWSNews

മസനഗുഡി വഴി ഊട്ടിയിലേക്ക്: അംഗൻവാടി ജീവനക്കാർക്ക് വിനോദയാത്രയൊരുക്കി കൊടിയത്തൂർ പഞ്ചായത്ത്.

ചെറുവാടി: മസനഗുഡി വഴി ഊട്ടിയിലേക്കൊരു വിനോദയാത്ര. അതിൻ്റെ ത്രില്ലൊന്ന് വേറെ തന്നെയാണ്. എന്നാൽ കൊടിയത്തൂർ പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാർക്ക് അത്തരമൊരു യാത്ര യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി വർക്കർമാരെയും ഹെൽപ്പർമാരെയും ഉൾപ്പെടുത്തിയാണ് യാത്ര സംഘടിപ്പിച്ചത്.

രാപ്പകലില്ലാതെ വിവിധ പ്രവർത്തനങ്ങളുമായി ഓടി നടക്കുന്ന അംഗൻവാടി ജീവനക്കാർക്ക് ഒരു ദിവസമെങ്കിലും സന്തോഷിക്കാനും ആടിപ്പാടാനുമെല്ലാം അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു.

സ്പോൺസർഷിപ്പിലൂടെയാണ് യാത്രക്കാവശ്യമായ പണം കണ്ടത്തിയത്. യാത്ര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുങ്ങുന്നത്ത്, മറിയം കുട്ടി ഹസ്സൻ, മെമ്പർമാരായ കരിം പഴങ്കൾ, ഫാത്തിമ നാസർ, ICDS ഓഫീസർ ലിസ്സ K, CWF റസീന ബഷീർ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com