LOCAL NEWSNewsTHIRUVAMBADY

ലിസ പാലിയേറ്റീവിന് ജീവകാരുണ്യ നിധിയുമായി എസ് എച്ച് യു പി സ്കൂൾ

തിരുവമ്പാടി : ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് യു പി സ്കൂൾ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ സഹകരണത്തോടെ സമാഹരിച്ച ജീവകാരുണ്യ നിധി പാലിയേറ്റീവ് ഭാരവാഹികൾക്കു സമർപ്പിച്ചു.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ സുനിൽ പോൾ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ഫർഹാൻ പാലിയേറ്റീവ് ഭാരവാഹികൾക്ക് തുക സമർപ്പിച്ചു. നല്ല പാഠം അദ്ധ്യാപക കോ ഓർഡിനേറ്റർമാരായ സിനി ആന്റണി, ഇ അയ്യൂബ്, അദ്ധ്യാപക പ്രതിനിധി അബ്ദുറബ്ബ്, വിദ്യാർത്ഥി പ്രതിനിധികളായ കെ എസ് വിസ്മയ , പി എസ് അമൃതേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ലിസ പാലിയേറ്റീവ് പ്രസിഡണ്ട് കെ സി മാത്യു കൊച്ചുകൈപ്പേൽ, സെക്രട്ടറി കെ സി ജോസഫ്, ട്രഷറർ രാജൻ ചെമ്പകം, പാലിയേറ്റീവ് നേഴ്സ് ബിജി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com