
മുക്കം:മുക്കം -കൂടരഞ്ഞി റോഡിൽ കുറ്റിപറമ്പിൽ തൂങ്ങൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു അപകടം.
കൈതച്ചെടിയുമായി പോകുന്ന ലോറിയാണ് ഇന്ന് രാത്രി 9 മണിയോടെയിരുന്നു അപകടം സംഭവിച്ചത്.
ഡ്രൈവറെ നിസ്സാര പരിക്കോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടരഞ്ഞി റോഡിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി റോഡിൽ വീണ ഡീസലും ഓയിലും നീക്കം ചെയ്തു.
തുടർന്ന് ട്രെയിൻ ഉപയോഗിച്ച് ലോറി മാറ്റാൻ ശ്രമങ്ങൾ നടക്കുന്നു.



