
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം, കരിയാത്തുംപാറ കല്ലാനോട്, ഓട്ടപ്പാലം, കാളങ്ങാലി മേഖലകളില്‍ കാട്ടാനകള്‍ വൻതോതില്‍ കൃഷിനാശം വരുത്തുന്ന സാഹചര്യത്തില്‍ കൂരാച്ചുണ്ടില്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്നു. കാട്ടാനകളെ വനത്തിനുള്ളില്‍ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
ഈ മേഖലകളില്‍ റബ്ബർ ടാപ്പിംഗ് ജോലികള്‍ക്കായി പോകുന്ന കർഷകർ, ദൂരസ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവർ, ദൂരസ്ഥലങ്ങളിലെ വിദ്യാർഥികള്‍, മറ്റു യാത്രക്കാർ എന്നിവർ ആശങ്കയിലാണ് കഴിയുന്നത്. രണ്ട് മുതല്‍ ആറ് വരെയുള്ള വാർഡുകളില്‍ അടിയന്തരമായി ജാഗ്രത സ്ക്വാഡുകള്‍ ചേരുന്നതിനും യോഗം തീരുമാനിച്ചു.
സർക്കാർ അടിയന്തരമായി ഇടപെട്ട് വനാതിർത്തികളില്‍ ഫെൻസിംഗ് ഏർപ്പെടുത്തുന്നതിനായി വനംവകുപ്പ് തയാറാകണമെന്നും ഭരണസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റസീന യൂസഫ്, അംഗങ്ങളായ വിൻസി തോമസ്, ഡാർലി ഏബ്രഹാം, സിമിലി ബിജു, വില്‍സണ്‍ മംഗലത്ത്പുത്തൻപുരയില്‍, സണ്ണി പുതിയകുന്നേല്‍, എൻ.ജെ. ആൻസമ്മ, വിജയൻ കിഴക്കേമീത്തല്‍, ജെസി കരിമ്പനക്കൽ, സിനി ഷിജോ, പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ് എന്നിവർ പ്രസംഗിച്ചു.


