LOCAL NEWSMUKKAM

‘കല്ലുരുട്ടിയിലെ ‘ലുലു മാൾ’ ഉദ്ഘാടനം ചെയ്തു’; പിള്ളേരുടെ കുഞ്ഞുകട ഉദ്‌ഘാടനം ചെയ്ത്‌ എംഎൽഎ– വീഡിയോ

തിരുവമ്പാടി: സ്‌കൂളൊക്കെ പൂട്ടി വേനലവധിക്കാലത്ത്‌ പോക്കറ്റ്‌മണി ഉണ്ടാക്കുന്നതിനായി പല കുഞ്ഞു പണികൾ ചെയ്തവരായിരിക്കും നമ്മളിൽ പലരും അല്ലേ. അതിൽ കുറച്ചൊക്കെ പേർ പെട്ടിക്കട നടത്തിയുട്ടുമുണ്ടാകും. എന്നാൽ ആ കട എപ്പോഴെങ്കിലും ഒരു എംഎൽഎ ഉദ്‌ഘാടനം ചെയ്തിട്ടുണ്ടോ? അത്തരമൊരു ഭാഗ്യം നമ്മുടെ കടകൾക്കൊന്നിനും കിട്ടിയിട്ടുണ്ടാവില്ല. പക്ഷേ മുക്കം നഗരസഭയിലെ കല്ലുരുട്ടിയിലെ കുറച്ച്‌ ‘കുട്ടി കട മുതലാളി’മാർക്ക്‌ അതിനുള്ള ഭാഗ്യം കിട്ടി. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്‌ ഉദ്‌ഘാടനം ചെയ്യാനുള്ള അവസരവും.


കുട്ടികളുടെ ആവശ്യപ്രകാരമാണ്‌ എംഎൽഎ ലിന്റോ ജോസഫ്‌ കുട്ടികളുടെ അവധിക്കാല സംരംഭം ഉദ്‌ഘാടനം ചെയ്യാനായെത്തിയത്‌. ക്ഷണം ലഭിക്കുമ്പോൾ തിരുവനന്തപുരത്തായിരുന്നതിനാൽ നാട്ടിൽ എത്തിയാലുടൻ ഉദ്ഘാടനം നിർവ്വഹിക്കാമെന്ന് എംഎൽഎ വാക്ക് കൊടുക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിയ ഉടൻ ആദ്യ പരിപാടിയായി കട ഉദ്‌ഘാടനം ചെയ്ത്‌ കൊടുക്കുകയും ചെയ്തു എംഎൽഎ

‘കല്ലുരുട്ടിയിലെ ‘ ലുലു മാൾ ‘ ഉദ്ഘാടനം ചെയ്തു’ എന്ന അടിക്കുറിപ്പോടെ കട ഉദ്‌ഘാടനം ചെയ്യുന്ന ദൃശ്യങ്ങൾ എംഎൽഎ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്‌. മുഹമ്മദ് സിയാൻ, മുഹമ്മദ് സമിൻ, അനന്തു കൃഷ്ണൻ,അഹമ്മദ് ഷാദിൽ എന്നിവരുടെ സംരംഭമായ ലുലു മാളിൽ നിന്ന്‌ തേൻ മിട്ടായിയും കഴിച്ചാണ്‌ ലിന്റോ മടങ്ങിയത്‌.


എംഎൽഎയുടെ കുറിപ്പ്‌


കല്ലുരുട്ടിയിലെ ‘ ലുലു മാൾ ‘ ഉദ്ഘാടനം ചെയ്തു.


കഴിഞ്ഞ ദിവസം കല്ലുരുട്ടിയിൽ നിന്ന് കുറച്ച് മിടുക്കന്മാർ വിളിച്ചിരുന്നു.അവർ പുതിയതായി തുടങ്ങുന്ന അവധിക്കാല സംരംഭത്തിന് ഉദ്ഘാടനം നിർവ്വഹിക്കണം എന്നതായിരുന്നു ആവശ്യം. തിരുവനന്തപുരത്തായിരുന്നതിനാൽ നാട്ടിൽ എത്തുമ്പോൾ ഉദ്ഘാടനം നിർവ്വഹിക്കാമെന്ന് വാക്ക് കൊടുത്തു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് എത്തിയതിനു ശേഷം ആദ്യത്തെ പരിപാടി ഈ ലുലു മാൾ ഉദ്ഘാടനമായിരുന്നു..

ഒരു തേൻ മുട്ടായി ഉദ്ഘാടന സമ്മാനമായി സ്വീകരിച്ച് അവരുടെ സന്തോഷത്തിനൊപ്പം ചേർന്നു..

മുഹമ്മദ് സിയാൻ,മുഹമ്മദ് സമിൻ, അനന്തു കൃഷ്ണൻ,അഹമ്മദ് ഷാദിൽ എന്നിവരുടേതാണ് ഈ സംരംഭം..

” പിള്ളേര് എന്നേലും ആഗ്രഹം പറഞ്ഞാ നമ്മളെ കൊണ്ട് പറ്റുവാണേൽ അതങ്ങ് നടത്തി കൊടുക്കണം..”

– ലിൻ്റോ ജോസഫ് MLA

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com