News

500 രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലുകൾ കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ്: അധികൃതർ

500രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലുകൾ കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ് കെഎസ്ഇബി അധികൃതർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

ഓൺലൈൻ പെയ്മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് ദേശീയ തലത്തിൽത്തന്നെ എല്ലാ വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെയും നയമാണ്. ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ഇ ബിയുടെ ഓൺലൈൻ പെയ്മെന്റ് 50 ശതമാനത്തിൽ കുറവാണെന്ന് നിരീക്ഷിക്കുകയും ഓൺലൈൻ പെയ്മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 500 രൂപയിൽ കൂടുതൽ ബിൽ അടയ്ക്കേണ്ട ഉപഭോക്താക്കൾ കൗണ്ടറിലെത്തുമ്പോൾ പണം കൗണ്ടറിലൂടെ സ്വീകരിക്കുകയും ഓൺലൈനായി പണമടയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന നിർദ്ദേശമുണ്ടായത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com