LOCAL NEWSNewsTHIRUVAMBADYUncategorizedതിരുവമ്പാടി മണ്ഡല വാർത്തകൾ,

വിടവാങ്ങിയത് മലയോരത്തിന്റെ കായിക നായകൻ: ഗുരുനാഥ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച്; ലിന്റോ ജോസഫ്.

കായികലോകത്തിനും മലയോര മേഖലയ്ക്കും നികത്താനാവാത്ത നഷ്ടമാണ് പ്രിയപ്പെട്ട ഗൂരുനാഥൻ സത്യൻ സാറിന്റെ വിയോഗം. തന്റെ സമാനതകളില്ലാത്ത വേഗതകൊണ്ടും അളവറ്റ എളിമകൊണ്ടും, മികച്ച കായിക അധ്യാപകൻ എന്ന നിലയിലും കായിക പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹം.ട്രാക്കിലെ 100, 200 മീറ്റർ സ്പ്രിന്റുകളിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി സ്വർണ്ണമെഡലുകൾ വാരിക്കൂട്ടിയ മികച്ച കായിക താരമായിരുന്നു സത്യൻ സാർ. കളിക്കളത്തിൽ വേഗതയുടെ കൊടുങ്കാറ്റായി പടർന്നപ്പോഴും, ജീവിതത്തിൽ തികഞ്ഞൊരു സാധാരണക്കാരനായി ലാളിത്യവും മാതൃകാപരമായ വ്യക്തിത്വവും കാത്തുസൂക്ഷിച്ച മഹാനായ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം.കായികരംഗത്ത് നിന്നും വിരമിച്ച ശേഷവും ഗ്രൗണ്ടുകളോട് വിടപറയാൻ അദ്ദേഹം തയ്യാറായില്ല. പകരം, പരിശീലകന്റെ കുപ്പായമണിഞ്ഞ് അടുത്ത തലമുറയെ വാർത്തെടുക്കാൻ സ്വയം സമർപ്പിച്ചു. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ (MSA) വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്.

അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നേടിയ നിരവധി കായികപ്രതിഭകൾ ഇന്ന് സംസ്ഥാന-ദേശീയ-അന്തർദേശീയ തലങ്ങളിൽ നാടിന്റെ യശസ്സുയർത്തുകയും, പ്രമുഖ ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഉയർന്ന പദവികളിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. അനേകം കായിക താരങ്ങളെ കണ്ടെത്തി അവർക്കനുയോജ്യമായ ഇനങ്ങളിൽ പരിശീലനം നൽകി വളർത്തിയെടുക്കുന്നതിൽ സത്യൻ സാർ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിൽ നിന്ന് പരിശീലനം നേടാൻ സാധിച്ച അനേകം ആളുകളിൽ ഒരാളാണ് ഞാനും എന്ന് തികഞ്ഞ അഭിമാനത്തോടെ ഈ അവസരത്തിൽ ഓർക്കുന്നു.വിയോഗം തീരാനഷ്ടംജീവിതത്തിന്റെ അവസാന നിമിഷം വരെ ഗ്രൗണ്ടുകളിൽ സജീവമായി നിലകൊണ്ട സത്യൻ സാറിന്റെ വിയോഗം കായിക ലോകത്തിന് വലിയൊരു തിരിച്ചടിയാണ്. നാടിന് എന്നും തണലായി നിന്ന ആ വലിയ കായികപ്രതിഭയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

*പ്രിയപ്പെട്ട സത്യൻ സാറിന് ആദരാഞ്ജലികൾ… 🌹*

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com