KODIYATHOORLOCAL NEWSNews
വന്യമൃഗശല്യം; കൊടിയത്തൂരിൽ നായാട്ട് സംഘടിപ്പിച്ചു

കൊടിയത്തൂർ : വന്യമൃഗ ശല്യം രൂക്ഷമായ കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നായാട്ട് സംഘടിപ്പിച്ചു.12 എംപാനൽ ഷൂട്ടർമാരുടെയും 8 വേട്ടനായ്ക്കളുടേയും നേതൃത്വത്തിൽ നടന്ന നായാട്ടിൽ 6 പന്നികളെ വെടിവെച്ചു കൊന്നു. പഞ്ചായത്തിലെ തോട്ടുമുക്കം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കാടിളക്കി നായാട്ട് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമണത്തിൽ റിട്ട. അധ്യാപികക്ക് പരിക്കേറ്റിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസി. ദിവ്യ ഷിബു, വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, കരിം പഴങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ വേട്ടനായ്ക്കളെ പലയിടങ്ങളിൽ ആയി കാട്ടിലേക്ക് തുറന്ന് വിട്ടാണ് നായാട്ടിന് തുടക്കം കുറിച്ചത്.