KODIYATHOORLOCAL NEWSNews
സുരക്ഷ പാലിയേറ്റീവ് വനിത ഫോറം ഭാരവാഹികള്‍

കൊടിയത്തൂർ : സുരക്ഷ പാലിയേറ്റീവ് വനിത ഫോറം കൊടിയത്തൂർ മേഖല ഭാരവാഹികളായി എം.പി. ഉമൈബാൻ (ചെയർപെഴ്സണ്‍), എ.ഡബ്ല്യു .നസീം ( കണ്‍വീനർ), ഉഷ കുമാരി കൈതക്കല്‍ (ട്രഷറർ), ഷാഹിദ കുറവാടങ്ങല്‍, ആയിഷകുട്ടി, ജീജ കൈതക്കല്‍, രമ്യ ശ്രീജിത്ത്, ടി.പി. ഫൗസിയ ,ശരീഫ കാരക്കുറ്റി, പി.പി.നദീറ, സുബൈദ, സഹ്ല ബംഗാളത്ത് (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
കണ്‍വൻഷൻ ജില്ല കണ്‍വീനർ പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഷബീർ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. എൻ രവീന്ദ്രകുമാർ, ഗിരീഷ് കാരക്കുറ്റി, എം.കെ. ഉണ്ണിക്കോയ, അബ്ദുസ്സലാം കണ്ണഞ്ചേരി, പി. പി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സാബിറ തറമ്മല്‍ സ്വാഗതവും കെ. ജിഷ നന്ദിയും പറഞ്ഞു.