LOCAL NEWSMUKKAMNews

ഭക്തിസാന്ദ്രമായി മുക്കം തൃക്കുടമണ്ണ ശിവരാത്രി ഉത്സവം

മുക്കം: പതിനായിരങ്ങൾ പങ്കെടുത്ത മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഭക്തിസാന്ദ്രമായി. വിവിധ ദേശങ്ങളിൽ നിന്നുള്ള വരവാഘോഷങ്ങൾ ഉത്സവത്തിനു മാറ്റു കൂട്ടി. ബാൻഡ് വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും കാവടിയാട്ടം തുടങ്ങിയവയുടെ അകമ്പടിയോടെയുളള വരവാഘോഷം മുക്കം ആലിൻ ചുവട്ടിൽ സംഗമിച്ച് ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തൃക്കുടമണ്ണ ശിവ ക്ഷേത്രത്തിലേക്ക് എത്തി.

മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങൾ വരവാഘോഷത്തിൽ പങ്കെടുത്തു. അഗസ്ത്യൻ മുഴി മുതൽ മുക്കം അങ്ങാടി വരെയും പരിസരത്തും ആയിരങ്ങൾ തടിച്ചു കൂടി. ക്ഷേത്രം തന്ത്രി കിഴക്കുംപാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി താമരക്കുളം നാരായണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലായിരുന്നു പൂജാദി കർമങ്ങൾ, കലാപരിപാടികളും അരങ്ങേറി. കരിമരുന്ന് കലാ പ്രകടനവും ഉണ്ടായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com