
മുക്കം:തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി.വിനോദസഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായ ടൂറിസം ഡെസ്റ്റിനേഷന്‍ ചാലഞ്ചില്‍ ഉള്‍പ്പെടുത്തി മുക്കം നഗരസഭ ടൂറിസം ഡിപ്പാര്‍ട്ടുമെന്‍റുമായി ചേര്‍ന്ന് നടപ്പാക്കുന്ന തൃക്കുടമണ്ണ തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. നഗരസഭ തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ച് 99.91 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് അനുമതിയായിട്ടുള്ളത്. ഇതില്‍ 50 ലക്ഷം രൂപ വിനോദ സഞ്ചാര വകുപ്പും ബാക്കി തുക മുക്കം നഗരസഭയും വഹിക്കും. തൃക്കുടമണ്ണ ശിവക്ഷേത്ര പരിസരത്തെ പുഴയോരം കേന്ദ്രീകരിച്ച് കുട്ടികള്‍ക്കുള്ള പാര്‍ക്ക്, പുല്‍ത്തകിടികള്‍, ദീപാലങ്കാരം തുടങ്ങിയ പ്രവൃത്തികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.



