LOCAL NEWS

നാടൊരുമിച്ചു: അങ്ങാടിക്ക് തണലേകാൻ നാട്ടുകാർ രംഗത്തിറങ്ങി

നെല്ലിപ്പൊയിൽ : കടുത്ത വേനലിൽ നാടും നഗരവും വെന്തുരുകുമ്പോൾ നെല്ലിപ്പൊയിൽ അങ്ങാടിക്ക് തണലേകാൻ ഒരു കൂട്ടം ചെറുപ്പക്കാർ മുൻകൈയെടുത്തതിലൂടെ അങ്ങാടിയിൽ എത്തുന്ന അനേകം പേർക്കാണ് ഇപ്പോൾ കടുത്ത വെയിലിന് ആശ്വാസമായി വെയിൽ മറ തീർത്തിരിക്കുന്നത്.വ്യാപാരികളും,ഓട്ടോ ടാക്സി ഡ്രൈവർമാരുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ നെല്ലിപ്പോയിൽ അങ്ങാടിയിൽ കടുത്ത വേനലിനെ പ്രതിരോധിക്കാൻ നെറ്റ് കെട്ടിയിരിക്കുകയാണ്.അങ്ങാടിയിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്ന തണൽ മരങ്ങൾ മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി മുറിച്ചുമാറ്റിയിരുന്നു. മുൻപെങ്ങും ഇല്ലാത്ത രീതിയിലുള്ള കടുത്ത ചൂടിന് പരിഹാരമായിട്ടാണ് വ്യാപാരികളും ഡ്രൈവർമാരും ഈ സൽപ്രവർത്തിയുമായി രംഗത്തുവന്നത്. ഇതു മൂലം അനേകർക്കാണ് കനത്ത ചൂടിൽ നിന്നും ആശ്വാസമായി തീർന്നിരിക്കുന്നത്. വരും വഷങ്ങളിലും വെയിൽ മറ ഒരുക്കണമെന്നാണ് കൂടുതൽ ആളുകളും ആവശ്യപ്പെടുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com