LOCAL NEWS

മാതാപിതാക്കളെ ഒന്ന് ശ്രദ്ധിക്കൂ:മോട്ടോര്‍ വാഹന വകുപ്പ്

മാതാപിതാക്കളെ…. ഒന്ന് ശ്രദ്ധിക്കൂ…

ഡ്രൈവിംഗ് കുട്ടിക്കളിയല്ല. നിങ്ങൾ അറിഞ്ഞോ അറിയാതെയോ കുട്ടികൾ വാഹനം ഓടിക്കുമ്പോൾ, അവനെ ഒരു വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്നോർക്കുക.

ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കുക എന്നത് ഡ്രൈവിംഗിലെ അടിസ്ഥാന തത്വമാണ്. മനസും ശരീരവും പക്വതയെത്താത്ത കുട്ടികൾ എങ്ങനെ ഇത് നടപ്പിലാക്കും…?

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതും , ഓടിക്കാൻ അനുവദിക്കുന്നതും കുറ്റകരമാണ്. ലൈസൻസില്ലാതെ വാഹനം ഓടിച്ച ഡ്രൈവർക്കും, വാഹന ഉടമയ്ക്കും 3 വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.

മൈനർ വാഹനം ഓടിച്ചാൽ ശിക്ഷ എന്താണെന്ന് അറിയണ്ടേ…?

Section 199 A – Offence by Juveniles അനുസരിച്ച് കുട്ടികൾ ചെയ്യുന്ന കുറ്റത്തിൻ്റെ പ്രതിസ്ഥാനത്ത് രക്ഷിതാവോ, വാഹന ഉടമയോ ആണ് എന്നതാണ്.

ശിക്ഷയെന്താണ്..?

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ലഭിക്കുന്ന ശിക്ഷയോടൊപ്പം

1. രക്ഷിതാവിന് / വാഹന ഉടമയ്ക്ക് 3 വർഷം തടവും, 25000/- രൂപ പിഴയും

2. വാഹനത്തിൻ്റെ രജിസ്ട്രേഷൻ 1 വർഷത്തേക്ക് ക്യാൻസൽ ചെയ്യും

3. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് വരെ ലേണേഴ്സ് ലൈസൻസോ ഡ്രൈവിംഗ് ലൈസൻസോ നേടുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.

കൂടാതെ മറ്റ് നാശനഷ്ടങ്ങൾക്ക് രക്ഷിതാവ് ഉത്തരവാദിയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ…

ഡ്രൈവിംഗ് കുട്ടികൾക്കുള്ള വിനോധോപാധിയല്ല… മോട്ടോര്‍ വാഹന വകുപ്പ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com