LOCAL NEWS

ലോകസഭാ മണ്ഡലങ്ങളിൽ ആര് ജയിക്കും.? മൗണ്ട് ഹീറോസ് ഓൺലൈൻ പ്രവചന മത്സരം

കൂടരഞ്ഞി : ജനകീയ വാട്സ്ആപ്പ് കൂട്ടായ്മയായ മൗണ്ട് ഹീറോസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രവചന മത്സരം ചരിത്ര അധ്യാപകനും, രാഷ്ട്രീയ നിരീക്ഷകനുമായ വി എ ജോസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിൽ ആര് ജയിക്കും?
ശരിയുത്തരം അയക്കുന്നവരിൽ നിന്നും തിരഞ്ഞെടുത്ത് 1,2,3 സ്ഥാനക്കാർക്ക് മനോഹരമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും.
നമ്മുടെ രാജ്യത്തിന്റെയും, സംസ്ഥാനത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും, രാഷ്ട്ര ബോധവും, രാഷ്ട്രീയ ബോധവും പൗരന്മാരിൽ വളർത്തുന്നതിനു വേണ്ടിയുമാണ് ഈ മത്സരം സംഘടിപ്പിക്കുന്നതെന്ന് ഗ്രൂപ്പ് അഡ്മിന്മാരായ ജയേഷ് സ്രാമ്പിക്കൽ, അനീഷ് പുത്തൻപുര എന്നിവർ പറഞ്ഞു. ഒരാൾ ഒന്നിൽ കൂടുതൽ തവണ വ്യത്യസ്ത മൊബൈൽ നമ്പർ ഉപയോഗിച്ചു പങ്കെടുക്കുവാൻ പാടുള്ളതല്ല.
മത്സരം 03/05/2024 രാത്രി എട്ടുമണിക്ക്‌ അവസാനിക്കും. താഴെക്കാണുന്ന ഓൺലൈൻ ലിങ്കിൽ പ്രവേശിച്ച് മത്സരത്തിൽ പങ്കെടുക്കാം.
https://forms.gle/xHVTjYKK7natgwGB6

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com