
കോഴിക്കോട്:മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണ ചാരിറ്റബ്ൾ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തിൽ ആയിരം നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകും പുസ്തക വണ്ടി 2024 എന്ന് നാമകരണം ചെയ്ത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ബ്രോഷർ പ്രകാശനം പ്രമുഖ സംരംഭകനും മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ടുമായ എം എ മെഹബൂബ് നിർവഹിച്ചുചടങ്ങിൽ കരുണ ചാരിറ്റബ്ൾ ഫൗണ്ടേഷൻ സെക്രട്ടറി അബൂബക്കർ മാസ്റ്റർ കൂളിമാട് നിർവാഹക സമിതി അംഗങ്ങളായ ഡോ: ഒ സി അബ്ദുൽ കരീം,പി എം അബ്ദുനാസർ, പി സി അബ്ദുറഹ്മാൻ,മജീദ് പുളിക്കൽ എന്നിവർ സംബന്ധിച്ചു.18 വർഷക്കാലമായി മുക്കത്തെയും പരിസര പ്രദേശങ്ങളിലെലും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിൽ കരുണ ഫൗണ്ടേഷന്റെ ഇടപെടലുകൾ നിസ്തുലവും മാതൃകാപരവും ആണെന്ന് എം എ മഹ്ബൂബ് അഭിപ്രായപ്പെട്ടു.വിദ്യാർത്ഥി പ്രതിനിധികൾ ഗ്രാമങ്ങളിലും കോളനികളിലും നേരിട്ട് ചെന്ന് സർവ്വേ നടത്തി ഏറ്റവും അർഹരായവരെ കുട്ടികളെ കണ്ടെത്തി ഗുണഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ട് പഠനോപകരണങ്ങൾ എത്തിക്കുന്ന ഏറ്റവും വ്യവസ്ഥാപിതമായ വിതരണ രീതിയാണ് കരുണ ഫൗണ്ടേഷൻ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന ഈ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി മാതൃകാപരവും മഹനീയവുമാണെന്നും ഈ മഹത്തായ സദുദ്യമത്തോട് മുഴുവൻ സുമനസ്സുകളും സഹകരിക്കണമെന്നും എം.എ മഹബൂബ് അഭിപ്രായപ്പെട്ടു.സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി കോളനികൾ കേന്ദ്രീകരിച്ചും പൊതുവിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും കരുണ ഫൗണ്ടേഷന്റെ പുസ്തക വണ്ടി പ്രയാണം പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


