മെമ്പറെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവം സമുഹത്തിന് അപമാനം; യു.ഡി.എഫ്

എൽഡിഎഫ് സമരത്തിലേക്ക് വാർഡ് മെമ്പർ കയറി വന്നത് ആസൂത്രിതം സി.പി.ഐ
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണും പതിനൊന്നാം വാർഡ് മെമ്പറുമായ ആയിഷ ചേലപ്പുറത്തിനെതിരെ ഇടത് മുന്നണി നേതാക്കൾ നടത്തിയ കയ്യേറ്റവും അസഭ്യവർഷവും ആധുനിക സമുഹത്തിന് യോജിച്ചതല്ലെന്നും സംഭവത്തിൽ മാപ്പ് പറയാൻ ഇടത് മുന്നണി നേതാക്കൾ തയ്യാറാവണമെന്നും യു.ഡി.എഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തെ നിയമ പരമായും രാഷ്ട്രീയമായും യു ഡി എഫ് നേരിടും.വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ കെ.വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
സി ജെ ആന്റണി ,എം സിറാജുദ്ദീൻ കെ ടി മൻസൂർ ,എൻ കെ അഷ്റഫ്
മജീദ് മൂത്ത് ‘സുജ ടോം, കെ.പിസുഫിയാൻ,യു പി മുഹമ്മദ്
ബഷീർ പുതിയോട്ടിൽ ദിവ്യ ഷിബു ഫസൽ കൊടിയത്തൂർ ബാബു പൊലും കുന്നത്ത്മ റിയം കുട്ടി ഹസ്സൻ ആയിശ ചേലപ്പുറത്ത് വി.ഷംലൂലത്ത് രതീഷ് കളക്കുടിക്കുന്നത്ത് സംസാരിച്ചു.
എൽഡിഎഫ് സമരത്തിലേക്ക് വാർഡ് മെമ്പർ കയറി വന്നത് ആസൂത്രിതം സി.പി.ഐ .
കൊടിയത്തൂർ:നാഥനില്ലാ പഞ്ചായത്തും കുടിവെള്ളം ലഭിക്കാത്ത ജനങ്ങളും എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ആസ്ഥാനത്തിന് മുമ്പിൽ സംഘടിപ്പിച്ച ബഹുജന മാർച്ച് സമാധാനപരമായി നടത്തുമ്പോൾ ജനവികാരം തങ്ങൾക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞ പഞ്ചായത്ത് ഭരണ സമിതി പരിപാടി അലങ്കോലപ്പെടുത്താൻ കരുതിക്കൂട്ടി പ്ളാൻ ചെയ്ത ഒരു സംഭവമാണ്. വനിതാ മെമ്പറായ ആയിഷ ചേലപ്പുറത്തിനെ പറഞ്ഞയച്ച് മനപ്പൂർവ്വം പ്രശ്നമുണ്ടാക്കിയതെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി വിലയിരുത്തി.
ധർണ സ്വാഗത പ്രാസംഗികൻ സി.ടി.സി അബ്ദുള്ളയും അദ്ധ്യക്ഷൻ വി.കെ അബൂബക്കറും ഉദ്ഘാടകൻ സിപിഎം ഏരിയ സെക്രട്ടറി വി.കെ വിനോദിന്റെ പ്രസംഗം കഴിഞ്ഞ് മാത്യു തറപ്പ് തോട്ടിൽ,നൗഷാദ് കൊടിയത്തൂർ എന്നിവർ സംസാരിച്ചതിന് ശേഷം മുഖ്യ പ്രസംഗം നടത്തിയ ഇ രമേശ് ബാബു സംസാരിക്കുന്ന സമയത്താണ് വനിതാ മെമ്പർ കടന്ന് വന്ന് പരിപാടി അലങ്കോലപ്പെടുത്തിയത്.ഇത് തികച്ചും ആസൂത്രിതമാണെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങളിൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.



