LOCAL NEWS

മാടാമ്പുറം വളവിൽ അപകടങ്ങൾ പതിവാകുന്നു- വീഡിയോ

മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ കാരശ്ശേരി മാടാമ്പുറം വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.ഇന്ന് വൈകിട്ട് നാലുമണിയോടുകൂടി അരീക്കോട് നിന്നും മുക്കം ഭാഗത്തേക്ക് വരികയായിരുന്നു സ്വകാര്യ ബസ് വളവിൽ തെന്നിമാറി വാനിലടിച്ചാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ ഈ വളവിൽ നിയന്ത്രണം വിട്ടു അപകടത്തിൽ പെട്ടിട്ടുണ്ട്.ഈ കഴിഞ്ഞ പതിനഞ്ചാം തീയതി തിരുവമ്പാടി പുന്നക്കൽ സ്വദേശി സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചു അപകടത്തിൽപ്പെട്ടിരുന്നു.അപകടങ്ങൾ തുടർക്കുകയാവുന്ന സാഹചര്യത്തിൽ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.പുതിയ റോഡ് നിർമ്മാണത്തിലെ അപാകതയാണ് നാട്ടുകാർ ചൂണ്ടി കാണിക്കുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com