
മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും നൽകി
കൊടിയത്തൂർ: എസ് എസ് എൽ സി, +2 പരീക്ഷ റിസൽട്ട് വന്നതോടെ എ.പ്ലസുകാരെ തിരഞ്ഞ് പിടിച്ച് ആദരിക്കുന്ന തിരക്കിലാണ് ജനപ്രതിനിധികളും വിവിധ ക്ലബുകളും സംഘടനകളും. എന്നാൽ എ പ്ലസുകാരെ മാത്രമല്ല തൻ്റെ വാർഡിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനവും ഉപഹാരവും പഠനോപകരണങ്ങളും വിതരണം ചെയ്തിരിക്കുകയാണ് ഒരു വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വി.ഷംലൂലത്താണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്.
വാർഡിലെ 75 ഓളം വിദ്യാർത്ഥികൾക്കാണ് ഉപഹാരവും എം.എ പ്ലൈ പോൺസർ ചെയ്ത പഠനോപകരണങ്ങളും നൽകിയത്.
ഒരു മാർക്കിനും രണ്ട് മാർക്കിനുമെല്ലാം ഫുൾ എപ്ലസ് നഷ്ടപ്പെട്ട നിരവധി വിദ്യാർത്ഥികളുമുണ്ടന്ന് മനസിലാക്കിയാണ് വാർഡിലെ വിജയിച്ച മുഴുവൻ കുട്ടികൾക്കും ആദരവ് നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഷംലൂലത്ത് പറഞ്ഞു.
എങ്ങിനെ ഒരു നല്ല വിദ്യാർത്ഥിയാവാം എന്ന വിഷയത്തിൽ ജെ.സി.ഐ ട്രെയ്നർ ഡോ; ബിന്ദു ജയകുമാറിൻ്റെ മോട്ടിവേഷൻ ക്ലാസും വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായി.
പരിപാടി ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.ഷംലൂലത്ത് അധ്യക്ഷയായി. വിദ്വാർത്ഥികൾക്ക് വിശിഷ്ടാതിഥികൾ ഉപഹാരങ്ങളും പoനോപകരണങ്ങളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, എം.എ അബ്ദുൽ അസീസ് ആരിഫ്, ഗിരീഷ് കാരക്കുറ്റി, പി.അഹമ്മദ്കുട്ടി, വി.അഹമ്മദ്, മുഹമ്മദ് ബഷീർ, ജി.എ റഷീദ്
തുടങ്ങിയവർ സംസാരിച്ചു.



