LOCAL NEWS

കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം

കൂടരഞ്ഞി: തിരുവമ്പാടി – കക്കാടംപൊയിൽ ഓടുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെയാണ് കഴിഞ്ഞ ബുധനാഴ്ച ആക്രമണം ഉണ്ടായത്. കൂടരഞ്ഞി സ്വദേശിയായ യാത്രികനാണ് ഡ്രൈവറെ ആക്രമിച്ചത്. തിരുവമ്പാടി ഡിപ്പോയിലെ ഡ്രൈവര്‍ പ്രകാശനാണ് മര്‍ദ്ദനമേറ്റത്.ബസ് യാത്രികൻ സ്റ്റോപ്പ് കഴിഞ്ഞതിനുശേഷം സ്വയം ബെല്ലടിക്കുകയും വളവും മറ്റു വണ്ടികളും പാസ് ചെയ്യുന്ന സമയത്ത് ഡ്രൈവർക്ക് ബസ് നിർത്താൻ കഴിഞ്ഞില്ല ഇതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. ഈ റൂട്ടിൽ മലയോര മേഖലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കെഎസ്ആർടിസിയാണ്. നിറയെ യാത്രക്കാർ ഉണ്ടായിരുന്ന വണ്ടിയിൽ അക്രമി ഡ്രൈവറെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കൊണ്ട് വലിയൊരു അപകടം ഒഴിവായി.പരിക്കേറ്റ ഡ്രൈവർ പ്രകാശൻ മുക്കം ഗവൺമെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് എത്തിയപ്പോഴേക്കും അക്രമി സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com