KERALA NEWSLOCAL NEWS

കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു; ഒരാൾക്ക് ധാരുണാന്ത്യം- വീഡിയോ

കോഴിക്കോട്:കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ പൊള്ളലേറ്റ് മരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു.എന്നാൽ സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page