LOCAL NEWSTHIRUVAMBADY

തിരുവമ്പാടി യൂണിറ്റ് ടി‌ഡിആർഎഫ് രൂപീകരിച്ചു.

തിരുവമ്പാടി :എൻജിഒ റജിസ്ടേഷനോട് കൂടി പ്രവർത്തിക്കുന്ന താലൂക്ക് ദുരന്തനിവാരണ സേന തിരുവമ്പാടി സ്റ്റേഷൻ പരിധിയിലെ ടിഡിആർഎഫ് അംഗങ്ങളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. ചടങ്ങ് ടിഡിആർഎഫ് ചീഫ്  കോർഡിനേറ്റർ ഉമറലി ശിഹാബ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മേഖലയിലെ അപകട ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ചടങ്ങിന് ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. വളണ്ടിയർ ക്യാപ്റ്റൻ നൗഷാദ് നല്ലളം , വനിതാ വളണ്ടിയർ ക്യാപ്റ്റൻ ലിസിത പെരുവയൽ , ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ ദീപ്തി ജോഷി മറ്റ് അംഗങ്ങൾ സംസാരിച്ചു. യുണിറ്റ് കോഡിനേറ്റർ ആയി മുസ്തഫ തിരുവമ്പാടി (തമ്പലമണ്ണ) വളണ്ടിയർ ക്യാപ്റ്റനായി ഷംസു പുന്നക്കൽ , ഫിനാൻസ് കോഡിനേറ്റർ ആയി സുജിത്ത് പുന്നക്കൽ, വനിത കോഡിനേറ്ററായി സിന്ധു വി.എം കോടഞ്ചേരി, മീഡിയ കോഡിനേറ്ററായി ഫാസിൽ എൻ്റെ തിരുവമ്പാടി, അനിമൽ റെസ്ക്യൂ കോർഡിനേറ്റർ ആയി യൂസഫ് പുന്നക്കൽ സഹ ഭാരവാഹികളായി റഫീക്ക് പുല്ലൂരാംപാറ അനീഷ് രാജു തിരുവമ്പാടി, സിറാജ് കോടഞ്ചേരി, നിയാസ് കൂമ്പാറ , റിജോ പുന്നക്കൽ എന്നിവരെയും തെരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com