HEALTH

തിരുവമ്പാടിയിൽ ഡെങ്കിപ്പനി പ്രതിരോധത്തിനായി ‘കരുതൽ യാത്ര ‘ തുടങ്ങി

തിരുവമ്പാടി : മലയോര മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും തോട്ടങ്ങളുടെയും പരിസരങ്ങളിൽ കൊതുക് വളരുന്നതിന് സാഹചര്യമൊരുക്കി പ്രതിരോധ പ്രവർത്തനങ്ങൾക്ക് വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനുമായി ജനപ്രതിനിധികളുടെയും ഗ്രമപഞ്ചായത്തിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും ഉദ്യോഗസ്ഥരുടെയും വളണ്ടിയർമാരുടെയും നേതൃത്വത്തിൽ കരുതൽ യാത്രക്ക് തുടക്കമായി.

യാത്രയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുന്നക്കലിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർമാരായ ലിസി സണ്ണി,ഷൈനി ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർ മുഹമ്മദ് മുസ്തഫ ഖാൻ , എം ജി വിജിമോൾ (ജെ പി എച്ച് എൻ) ഉഷാ ചന്ദ്രൻ, അജിന ദിലീപ്, സുമി അബ്രഹാംഎന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com