
മലപ്പുറം: മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്. മോങ്ങം പുൽപ്പറ്റ ഒളമതിൽ സ്വദേശി അഷ്റഫ് (44) ഭാര്യ സാജിത (39) മകൾ ഫിദ (14) എന്നിവരാണ് മരിച്ചത്.ബസിന് മുന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിവരിക്കുന്നത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.മരിച്ച മൂന്ന് പേരെയും മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിൽ.



