
തിരുവമ്പാടി: സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡെൽന സംസാരിച്ചു. ശേഷം സ്കൂൾ ഗ്രൗണ്ടിൽ യോഗയുടെ വ്യത്യസ്ത രീതികൾ കുട്ടികളെ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സുനിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് അധ്യാപകരായ ഗീതു,ആൻ ബ്ലെസി, അയൂബ്. സിസ്റ്റർ.ആൻസ് മരിയ തുടങ്ങിയവർ നേതൃത്വം നൽകി.



