
തിരുവമ്പാടി: തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചു.ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി യു.സി അജ്മൽ കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ ഓഫീസ് അടിച്ച് തകർക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് വൈ.പ്രസിഡൻ്റ് അജയ് ഫ്രാൻസി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ റിയാസ് മറിയപ്പുറം ,ഫസൽ പി എം,അരുൺ ഉണ്ണി,മോബിൻ പി എം,വിഷ്‌ണുരാജ്, മേവിൻ പി സി,നിസാമുദ്ദീൻ , മിഥുൻ സാരംഗ് തുടങ്ങിയവർ സംസാരിച്ചു .



