LOCAL NEWSTHIRUVAMBADY

കെഎസ്ഇബി ഓഫീസിൽ കയറി ആക്രമണം നടത്തിയതായി പരാതി

തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ കയറി യുവാവ് ആക്രമണം നടത്തിയതായി പരാതി. തിരുവമ്പാടി സ്വദേശിയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമായ അജ്മലിനെതിരെയാണ് കെഎസ്ഇബി അധികൃതർ തിരുവമ്പാടി പോലീസിൽ പരാതി നൽകിയത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. കെഎസ്ഇബി ഓഫീസിൽ കയറി അസിസ്റ്റൻ്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായും. കമ്പ്യൂട്ടർ അടക്കമുള്ള സാമഗ്രികൾ തകർത്തതായും പരാതിയിൽ ഉന്നയിക്കുന്നു. പരിക്കേറ്റ തിരുവമ്പാടി അസിസ്റ്റൻ്റ് എഞ്ചിനീയര്‍ പ്രശാന്തിനെ മുക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബില്ല് അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതേ തുടർന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുമായുള്ള തർക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്. അതേസമയം യുസി അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പൂർണമായും അധികൃതർ വിച്ഛേദിച്ചു. കെഎസ്ഇബി ചെയർമാൻ & മാനേജർ ഡയറക്ടർ ബിജു പ്രഭാകർ ഐഎസിന്റെ ഉത്തരവ് പ്രകാരമാണന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് തിരുവമ്പാടി കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.വീട്ടിലെ കണക്ഷൻ നിലവിൽ യുസി അജ്മലിന്റെ പിതാവ് ഉള്ളാട്ടിൽ റസാക്കിന്റെ പേരിലാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com