LOCAL NEWS

ജെ.എം.എ: ജില്ലയിൽ പുതിയ ഭാരവാഹികൾ

കോഴിക്കോട്: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പത്ര-ദൃശ്യ, ഓൺലൈൻ മാധ്യമ സംഘടനയായ ജേര്‍ണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന് (ജെ.എം.എ) ജില്ലാ പ്രവര്‍ത്തക യോഗം കോഴിക്കോട് പീപ്പിൾസ് റിവ്യൂ ഓഫീസിൽ വച്ച് ചേർന്നു. പി.ടി.നിസാറിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എം.മഹേഷ് കുമാര്‍ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് മുൻകാലങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പുന:സ്ഥാപിക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു പ്രമേയം പാസാക്കി. ജില്ലയുടെ പുതിയ ഭാരവാഹികളായി പി.ടി.നിസാര്‍ പ്രസിഡന്റായും ഋഷികേശ്.കെ.സി സെക്രട്ടറിയായും ഗിന്നസ് റിനീഷ് കുമാര്‍ ട്രഷർ ആയും ചുമതലയേറ്റു. വൈസ് പ്രസിഡൻ്റുമാരായി സുനില്‍ കുമാര്‍.എം, ജെസ്സി,സിജിയെയും പി.കെ.ജയചന്ദ്രന്‍, അനീസ.എ.കെ ജോ. സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. ജില്ലയിലെ ഒട്ടേറെ മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com