NewsTHIRUVAMBADY

എസ്എസ്.എൽ.സി,പ്ലസ്.ടു,സി. ഐ. ഇ. ആർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

തിരുവമ്പാടി ഇസ്ലാഹി സെന്റർ ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു സി. ഐ. ഇ. ആർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അൽ മദ്രസത്തുൽ ഇസ്ലാഹിയ കമ്മറ്റി ആദരിച്ചു.

ചടങ്ങിൽ ഇസ്ലാഹി സെന്റർ സെക്ർട്ടറി ഷൌക്കത്തലി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ ടി. ഒ അബ്ദുറഹ്മാൻ അധ്യക്ഷം വഹിച്ചു.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിന് കമ്മറ്റി ചെയർ പേഴ്സൺ ലിസി മാളിയേക്കൽ പരിപാടി ഉൽഘാടനം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ പി. സി അബൂബക്കർ മാസ്റ്റർ ക്ലാസ്സ്‌ എടുക്കുകയും ഐ. എസ്. എം സെക്രട്ടറി അർഷാദ്,എം. പി. ട്ടി. എ പ്രസിഡന്റ്‌ ശാഹിന മുഹമ്മദ്‌. സധർ മുദ്രിസ് നൂറുദ്ധീൻ എന്നിവർ ആശംസകൾ അറിയിച്ചു. സുബൈർ മദനി നന്ദി പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com