
തിരുവമ്പാടി:പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ എൻ.എൽ.ഇ.പി ബാലമിത്ര പരിപാടിയുടെ ഭാഗമായി കുഷ്ഠരോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരണ്യ ചന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കുഷ്ഠരോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി. കുഷ്ഠരോഗത്തിന്റെ കാരണങ്ങൾ,ലക്ഷണങ്ങൾ,പരിശോധനാരീതി,ചികിത്സ,തുടങ്ങിയവയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ക്ലാസ്. സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നോഡൽ ഓഫീസർ റഫീഖ് പൊയിൽക്കര,അധ്യാപകരായ പിന്റോ തോമസ്, അഖില ബെന്നി തുടങ്ങിയവർ സംസാരിച്ചു.



