
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ ട്രഷററും യൂണിറ്റ് പ്രസിഡണ്ടുമായ ജി ജി.കെ. തോമസ് ദേശീയ പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് പായസ വിതരണവും വെള്ളപ്പൊക്കത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് ധനസഹായ വിതരണവും നടത്തി. അബ്രാഹം ജോൺ, സണ്ണി കെ.ജെ.ടി, റഷീദ് TRC എന്നിവർ സംസാരിച്ചു.



