KODIYATHOORNews
ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അയാൻ പാറക്കലിനെ ചെറുവാടി പോർക്കളം വാട്സപ്പ് കൂട്ടായ്മ അനുമോദിച്ചു

ചെറുവാടി:
41-മത് കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി നാടിന്റെ അഭിമാനമായ് മാറിയ അയാൻ പാറക്കലിനെ (s/o ലുക്മാൻ പാറക്കൽ) ചെറുവാടി പോർക്കളം കൂട്ടായ്മ ആദരിച്ചു.
പോർക്കളം വാട്സപ്പ് ഗ്രൂപ്പ് രക്ഷാധികാരി ശ്രീ നൗഷാദ് മുണ്ടക്കൻ പ്രതിഭക്കുള്ള ഉപഹാരം കൈമാറി, ചടങ്ങിനു ആരിഫ് പുത്തലത്ത്, ഷറഫലി പുത്തലത്ത്, റഹീം കണിച്ചാടി,മുജീബ് തലവണ്ണ ,ശംഭുനിയാസ് ,ബാവുട്ടി യൂസഫ് എന്നിവർ നേതൃത്വം നൽകി.



